Pages

Subscribe:

Labels

Wednesday 11 July 2012

സുഖമുള്ളൊരു ഓര്‍മ്മ..

ഒരുമാത്ര ഞാന്‍ പതറുന്നു വീണ്ടും-
വിപ്ലവ ജ്വാലകളാളുമീ മനസിനെ -
തെട്ടിലാട്ടിയുറക്കുന്നു വീണ്ടും...
സുഖമുള്ള കനവുകള്‍ തഴുകുമീ നിദ്രയില്‍ -
നിന്‍ ഹൃദ്താളസ്പന്ദനം ഞാനറിയുന്നു...

അരികെയൊരു പനിനീര്‍ പൂവിരിഞ്ഞു
സുഗന്ധം നുകരുന്നുഞാന്‍ പനിമതി-
പാടും പാട്ടില്‍ ലയിച്ചു,ഞാനൊരു-
കാമുകഹൃദയമായി തുടിച്ചു...

ആയിരം താരകള്‍ ചിരിക്കുമാ വാനില്‍
ഒരു ശുദ്ധനക്ഷത്രമെന്നെ നോക്കി-
യെന്തോ മൊഴിഞ്ഞു...
നല്ലെണ്ണ മണമുള്ള കാര്‍കൂന്തളഴിച്ച-
വള്‍ നാണം കുണുങ്ങി നിന്നു

വളരെ നാള്‍ കൂടി യീ ഞാന്‍ ആര്‍ദ്രമാം
രാവിനെ തഴുകി,സുഖമുള്ളൊരു-
ഓര്‍മയില്‍ മുഴുകി...

വരിക നീ സഖി വഴിയറിയാതെ-
അലയുമെന്‍ മനസിനു നല്ല വഴിയോതുവാന്‍
ഗൂഡമന്ദസ്മിതം വിരിയുമെന്‍ ചുണ്ടില്‍
ഗസല്‍ രാഗമലിയാന്‍ ...
വരിക നീ യെന്‍ അരികത്തു മമ ജീവിത-
യാത്രയില്‍ കൈകള്‍ ചേര്‍ത്ത് പിടിച്ചു-
നടക്കുവാന്‍ ...

1 comments:

ഞാന്‍ പുണ്യവാളന്‍ said...

വരിക വരിക പ്രിയേ നീ ഒരു നാള്‍ എന്നരികിലേക്ക്

എന്ന് തുടങ്ങുന്ന ഒരു കവിത ഞാന്‍ എഴുതിയിട്ടുണ്ട് , വെറുതെ അതോര്‍ക്കുന്നു , വിപിന്റെ കവിതകള്‍ക്ക്‌ ഒരു ഒഴുക്കുണ്ട് കേട്ടോ ....... ഭാവുകങ്ങള്‍

ആദ്യ കമന്റും ആദ്യ പിന്തുണക്കാരനും പുണ്യവാളന്‍ ആണ് പുണ്യാളന്‍ തൊട്ടതോന്നും പൊന്നാകാതിരുന്നിട്ടില്ല
...... സ്നേഹാശംസകളോടെ @ @ PUNYAVAALAN

Post a Comment