Pages

Subscribe:

Labels

Monday 9 July 2012

ഞാനറിയുന്നു



                                                ഞാനറിയുന്നു..


അരിയിൽകുറിക്കുന്നോരാദ്യാക്ഷരങ്ങൾ
നാവിന്റെ തുമ്പത്തു കളമെഴുതുമ്പോൾ
മാധൂര്യമേറുന്നോരക്ഷര തേൻ-
രുചി ഞാനറിയുന്നു


ആരോരുമില്ലാത്തോരെൻ സ്വപ്നലോകത്തു-
മുൻപേ നടന്നവർ എഴുതിയ വാക്കുകൾ
ചിന്തതൻ ആഴിയിൽ കമ്പനം തീർക്കുമ്പോൾ-
അക്ഷരക്കൂട്ടങ്ങളെൻ കളിക്കുട്ടരാകുന്നു.


ആദ്യമായ് എഴുതിയ അക്ഷരക്കൂട്ടങ്ങൾ-
കഥയായ് പരിണമിക്കുന്നതും മെല്ലെ
കവിതതൻ ഈണം രുചിക്കുന്നതും
ഞാനറിയുന്നു......


തലവിധി മാറ്റിയെഴുതുന്നു ഞാൻ-
എങ്കിലും നിശ്ചലം മൂകമെൻ മനം
ഒത്തിരി സ്വപ്നങ്ങൾ നെയ്യുമ്പോഴും
ഒരു നിശ്വാസം മാത്രം അടിവരയാകുന്നു.
ഒരിക്കലും തീരാത്തകർമ്മബന്ധങ്ങൾ പോലും-
പണമെന്ന വാക്കിനു പണയപെടുന്നതും
ഞാനറിയുന്നു.....


അറിയുന്നു ഞാൻ എനിക്കു ചുറ്റിലും കാട്ടാള-
ചിന്തകർ വലം വയ്ക്കുന്നതും
തലയോട്ടി നിറയെ വീഞ്ഞുമായ് അവർ-
എന്നെ വിളിച്ചുണർത്തുന്നതും....


ഞാൻ അറിയുന്നു,ഞാൻ മറ്റോരാളാകുന്നതും
ദീർഘസുഷുപ്തിയിൽ അലിയുന്നതും
ഒന്നു കുതറുവാൻ പോലും കഴിയാതെൻ-
ചിന്തകൾ അറ്റുപോകുന്നതും ഞാനറിയുന്നു.

0 comments:

Post a Comment