Pages

Subscribe:

Labels

Wednesday 18 July 2012

ഓർമ്മയിലെ വസന്തം


അന്നത്തെ നാളുകളാനെനിക്കിന്നേറെ പ്രിയം-
പ്രിയേ,നിൻ വിരൽ തുമ്പുപിടിച്ചു ഞാൻ-
നടന്നോരു നാളുകൾ,മനസ്സു മനസിനെ-
യറിഞ്ഞോരു നാളുകൾ...
ഓർമയില്ലൊരു കുളിർകാറ്റിൽ;
പൂനിലാവിൽ-
സങ്കല്പവിലാസമായ് നീ നിറഞ്ഞോരു-
നാളുകൾ....
നിൻകരിനീലകണ്ണുകൾ കഥ പറഞ്ഞോരു-
രാവുകൾ,എൻ കരളൊരു പൂക്കളമായോരു-
പകലുകൾ,എൻ മിഴിയിണകൾക്കെന്നും-
ഉത്സാഹകണിയായ് നീ നിറഞ്ഞോരു-
നാളുകൾ....
പുളകംപൂണ്ടുമ്മുറതളങ്ങളിൽ നാട്ടു-
വഴിയിടങ്ങളിൽ,കൃഷ്ണതുളസ്സി-
പൂത്തൊരമ്പലതൊടികളിൽ-
അറബികടലിന്റെയട്ടഹാസമേറ്റു-
വങ്ങിയ പൂഴിപരപ്പുകളിൽ....
നിൻ വിരൽ പിടിച്ചു ഞാൻ-
നടന്നോരു നാളുകൾ,മനസ്സു-
മനസ്സിനെയറിഞ്ഞോരു നാളുകൾ..
പൂക്കളും പാട്ടും പറവകളും മറഞ്ഞു-
സുന്ദരമാനന്ദ സംപൂർണ്ണ ദിനങ്ങളും-
കൊഴിഞ്ഞു...
വേദനപൊഴിയുമെൻ കനവിന്റെയകം-
തളത്തിൽ,വരിക നീ നിത്യവും-
പ്രിയതോഴി മാധൂര്യമേറുമാ കാലത്തെ-
സ്മരിക്കട്ടെ നിത്യവു മീ ഞാൻ..

Friday 13 July 2012

ഒരു കവിതകൂടി പിറക്കട്ടെ.

റിവിന്റെ അഗ്നിഗോളമേ-
പൊട്ടിത്തെറികുക....
പൊട്ടിതെറിച്ചു നീ അക്ഷര-
ഗംഗയായ് ഒഴുകിയെന്‍  നാരായ-
മുനയെ തഴുകുക.
.
നിറയെ സൂര്യകാന്തിപൂക്കള്‍  വിടരും-
ആരാമമായി ചിരിക്കുക...
വേദാന്തചിന്തകള്‍ പഴുക്കുമ്പോഴും,
ഒരിറ്റുകനിവിന്റെ,പരിമളം വിടര്‍ത്തും-
പ്രേമചിന്തയും,നിറച്ചു നീ ഒഴുകുക-
അക്ഷര ഗംഗാപ്രവാഹമേ-
എന്നിലേക്കു നീ അണയുക....

എന്നില്‍  കതിരിട്ടാഹ്ലാദപൂത്തിരി-
കത്തട്ടെ,ഹൃദയമന്ത്രശ്രുതിയില്‍ -
ലയിച്ചു നീ പോവുകയെന്‍  തൂലികേ-
വീണ്ടുമൊരു കവിതകൂടി പിറക്കട്ടെ;
ഞാനൊരത്തപൂക്കണിയൊരുക്കട്ടെ.

ആശയം വിഷമയമായി വിഷാദ-
ചിന്തകള്‍  കനവില്‍  നിറയുമ്പോള്‍ -
ചാഞ്ഞകസേരയില്‍  ഞാന്‍ -
മിഴിച്ചിരിക്കുമ്പോള്‍ ,നല്ലവാക്കോതി-
ശുദ്ധനക്ഷത്ര പൊലിമയായ് നീ-
വരിക,എന്‍ കനവൊന്നു തണുക്കട്ടെ-
ഒരു കവിതകൂടി പിറക്കട്ടെ...

ഇതിലേനടന്നു പോയ് വലിയവര്‍ -
അക്ഷരം ചതുരംഗമാക്കിയോര്‍ -
ഭാവന ജീവശാസ്ത്രമാക്കിയോര്‍ -
പകച്ചു നില്ക്കുമീ ഞാന്‍ അടര്‍ത്തി -
മാറ്റട്ടെ,അവര്‍  തന്‍  ഉച്ചിശ്ട്ടത്തില്‍ -
നിന്നൊരു ഭാഗം,ഈ കുഞ്ഞുവയറൊന്നു-
നിറയട്ടെ,ഒരു കവിതകൂടി പിറക്കട്ടെ.
റിവിന്റെ അഗ്നിഗോളമേ-
പൊട്ടിത്തെറികുക....
പൊട്ടിതെറിച്ചു നീ അക്ഷര-
ഗംഗയായ് ഒഴുകിയെന്‍  നാരായ-
മുനയെ തഴുകുക.

Thursday 12 July 2012

ക്ഷമിക്കുക...

രാമ രഘുരാമ ക്ഷമിക്കുക...
താതന്റെ വാക്കുകള്‍ പേറി നീ കാട്ടിയ
ജീവിത വഴിയെനിക്കറിയില്ല...
ഞാനിന്നല്‍പനാണ് ശകുനിതന്ത്രം
മെനയും മുടിഞ്ഞ പുത്രന്‍ ....!!!
അരുതെ, പറയരുതെ കൃഷ്ണാ....
ഗീത നീയെന്നോടു പറയരുതെ-
ക്ഷമിക്കുക,വിപ്ലവം മറന്നു ഞാനുറങ്ങട്ടെ,
എന്റെ തലകൊയ്തവര്‍ പോകട്ടെ......
അരുതെ; പറയരുതെ ബാപ്പൂ നീ....
സഹനസമരത്തിന്‍ സന്ദേശമെന്നോടു
ക്ഷമിക്കുക,ഞാനിന്നു സ്വാര്‍ത്ഥനാണ്!
ഞാനൊതുങ്ങട്ടെയെന്നിലേക്ക്!!!!
വിഷബീജം കിളിര്‍ത്തവരും വരട്ടെ-
യെന്‍ വിഷബീജം കിളിര്‍ത്തവരും വരട്ടെ,
എന്‍ പാതയില്‍ കാലൂന്നിയെന്‍ പുത്രരും
വരട്ടെ ക്ഷമിക്കുക...ക്ഷമിക്കുക!

Wednesday 11 July 2012

സുഖമുള്ളൊരു ഓര്‍മ്മ..

ഒരുമാത്ര ഞാന്‍ പതറുന്നു വീണ്ടും-
വിപ്ലവ ജ്വാലകളാളുമീ മനസിനെ -
തെട്ടിലാട്ടിയുറക്കുന്നു വീണ്ടും...
സുഖമുള്ള കനവുകള്‍ തഴുകുമീ നിദ്രയില്‍ -
നിന്‍ ഹൃദ്താളസ്പന്ദനം ഞാനറിയുന്നു...

അരികെയൊരു പനിനീര്‍ പൂവിരിഞ്ഞു
സുഗന്ധം നുകരുന്നുഞാന്‍ പനിമതി-
പാടും പാട്ടില്‍ ലയിച്ചു,ഞാനൊരു-
കാമുകഹൃദയമായി തുടിച്ചു...

ആയിരം താരകള്‍ ചിരിക്കുമാ വാനില്‍
ഒരു ശുദ്ധനക്ഷത്രമെന്നെ നോക്കി-
യെന്തോ മൊഴിഞ്ഞു...
നല്ലെണ്ണ മണമുള്ള കാര്‍കൂന്തളഴിച്ച-
വള്‍ നാണം കുണുങ്ങി നിന്നു

വളരെ നാള്‍ കൂടി യീ ഞാന്‍ ആര്‍ദ്രമാം
രാവിനെ തഴുകി,സുഖമുള്ളൊരു-
ഓര്‍മയില്‍ മുഴുകി...

വരിക നീ സഖി വഴിയറിയാതെ-
അലയുമെന്‍ മനസിനു നല്ല വഴിയോതുവാന്‍
ഗൂഡമന്ദസ്മിതം വിരിയുമെന്‍ ചുണ്ടില്‍
ഗസല്‍ രാഗമലിയാന്‍ ...
വരിക നീ യെന്‍ അരികത്തു മമ ജീവിത-
യാത്രയില്‍ കൈകള്‍ ചേര്‍ത്ത് പിടിച്ചു-
നടക്കുവാന്‍ ...

Monday 9 July 2012

ഞാനറിയുന്നു



                                                ഞാനറിയുന്നു..


അരിയിൽകുറിക്കുന്നോരാദ്യാക്ഷരങ്ങൾ
നാവിന്റെ തുമ്പത്തു കളമെഴുതുമ്പോൾ
മാധൂര്യമേറുന്നോരക്ഷര തേൻ-
രുചി ഞാനറിയുന്നു


ആരോരുമില്ലാത്തോരെൻ സ്വപ്നലോകത്തു-
മുൻപേ നടന്നവർ എഴുതിയ വാക്കുകൾ
ചിന്തതൻ ആഴിയിൽ കമ്പനം തീർക്കുമ്പോൾ-
അക്ഷരക്കൂട്ടങ്ങളെൻ കളിക്കുട്ടരാകുന്നു.


ആദ്യമായ് എഴുതിയ അക്ഷരക്കൂട്ടങ്ങൾ-
കഥയായ് പരിണമിക്കുന്നതും മെല്ലെ
കവിതതൻ ഈണം രുചിക്കുന്നതും
ഞാനറിയുന്നു......


തലവിധി മാറ്റിയെഴുതുന്നു ഞാൻ-
എങ്കിലും നിശ്ചലം മൂകമെൻ മനം
ഒത്തിരി സ്വപ്നങ്ങൾ നെയ്യുമ്പോഴും
ഒരു നിശ്വാസം മാത്രം അടിവരയാകുന്നു.
ഒരിക്കലും തീരാത്തകർമ്മബന്ധങ്ങൾ പോലും-
പണമെന്ന വാക്കിനു പണയപെടുന്നതും
ഞാനറിയുന്നു.....


അറിയുന്നു ഞാൻ എനിക്കു ചുറ്റിലും കാട്ടാള-
ചിന്തകർ വലം വയ്ക്കുന്നതും
തലയോട്ടി നിറയെ വീഞ്ഞുമായ് അവർ-
എന്നെ വിളിച്ചുണർത്തുന്നതും....


ഞാൻ അറിയുന്നു,ഞാൻ മറ്റോരാളാകുന്നതും
ദീർഘസുഷുപ്തിയിൽ അലിയുന്നതും
ഒന്നു കുതറുവാൻ പോലും കഴിയാതെൻ-
ചിന്തകൾ അറ്റുപോകുന്നതും ഞാനറിയുന്നു.